Home Bibles യെഹെസ്കേൽ 47:19 · മലയാളം ബൈബിൾ
യെഹെസ്കേൽ 47:19 · മലയാളം ബൈബിൾ

തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതല്‍ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.

Cross references

സംഖ്യാപുസ്തകം 20:1

അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

സംഖ്യാപുസ്തകം 20:13

ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

സംഖ്യാപുസ്തകം 34:5

പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.

ആവർത്തനം 32:51

നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.

ആവർത്തനം 33:8

ലേവിയെക്കുറിച്ചു അവന്‍ പറഞ്ഞതുനിന്റെ തുമ്മീമും ഊറീമും നിന്‍ ഭക്തന്റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍ നീ പൊരുകയും ചെയ്തവന്റെ പക്കല്‍ തന്നേ.

യോശുവ 12:3

കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

1 രാജാക്കന്മാർ 9:18

താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള

2 ദിനവൃത്താന്തം 20:2

ചിലര്‍ വന്നു യെഹോശാഫാത്തിനോടുവലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്‍നിന്നു നിന്റെ നേരെ വരുന്നു; ഇതാ അവര്‍ ഏന്‍ -ഗെദിയെന്ന ഹസസോന്‍ -താമാരില്‍ ഉണ്ടു എന്നു അറിയിച്ചു.

സങ്കീർത്തനങ്ങൾ 81:7

കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.

യേശയ്യാവ് 27:12

അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.

യെഹെസ്കേൽ 48:28

ഗാദിന്റെ അതിരിങ്കല്‍ തെക്കോട്ടു തെക്കെ ഭാഗത്തു അതിര്‍ താമാര്‍മുതല്‍ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.

Interlinear

Choose Theme