Home Bibles യെഹെസ്കേൽ 46:19 · മലയാളം ബൈബിൾ
യെഹെസ്കേൽ 46:19 · മലയാളം ബൈബിൾ

പിന്നെ അവന്‍ ഗോപുരത്തിന്റെ പാര്‍ശ്വത്തിലുള്ള പ്രവേശനത്തില്‍കൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞന്‍ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.

Cross references

യെഹെസ്കേൽ 40:44

അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.

യെഹെസ്കേൽ 42:9

പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.

യെഹെസ്കേൽ 44:4

പിന്നെ അവന്‍ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പില്‍ കൊണ്ടുചെന്നു; ഞാന്‍ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.

Interlinear

Choose Theme