ഇങ്ങനെ അവര്‍ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണം.
Cross references
യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;
ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വ്വതത്തില്‍വെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
അങ്ങനെയായാല്‍ ലോകസ്ഥാപനം മുതലക്കു അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.
ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്കും സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല.