Home Bibles യെഹെസ്കേൽ 44:24 · മലയാളം ബൈബിൾ
യെഹെസ്കേൽ 44:24 · മലയാളം ബൈബിൾ

വ്യവഹാരത്തില്‍ അവര്‍ ന്യായം വിധിപ്പാന്‍ നില്‍ക്കേണം; എന്റെ വിധികളെ അനുസരിച്ചു അവര്‍ ന്യായം വിധിക്കേണം; അവര്‍ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.

Cross references

ലേവ്യപുസ്തകം 23:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

ലേവ്യപുസ്തകം 23:2

നീ യിസ്രായേല്‍മക്കളോടു പറയേണ്ടതുഎന്റെ ഉത്സവങ്ങള്‍, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിതു

സംഖ്യാപുസ്തകം 28:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

ആവർത്തനം 17:8

നിന്റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.

ആവർത്തനം 17:9

ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും. നിലക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം. രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍ാലം ഒക്കെയും അതു വായിക്കയും വേണം.

1 ദിനവൃത്താന്തം 23:4

അവരില്‍ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര്‍ പ്രമാണികളും

2 ദിനവൃത്താന്തം 19:8

യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമില്‍ മടങ്ങിവന്നു. അവന്‍ അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.

എസ്രാ 2:63

സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.

നെഹെമ്യാവ് 8:1

അങ്ങനെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ സകലജനവും നീര്‍വ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാന്‍ എസ്രാശാസ്ത്രിയോടു പറഞ്ഞു.

യേശയ്യാവ് 58:13

നീ എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ കാര്‍യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാല്‍ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്‍യദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍ , നീ യഹോവയില്‍ പ്രമോദിക്കും;

യെഹെസ്കേൽ 22:26

അതിലെ പുരോഹിതന്മാര്‍ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മില്‍ വേറുതിരിക്കുന്നില്ല; മലിനവും നിര്‍മ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.

യെഹെസ്കേൽ 46:9

എന്നാല്‍ ദേശത്തെ ജനം ഉത്സവങ്ങളില്‍ യഹോവയുടെ സന്നിധിയില്‍ വരുമ്പോള്‍ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന്‍ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്‍കൂടി പുറത്തേക്കു പോകേണം.

1 തിമോത്തെയോസ് 3:15

താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.

Interlinear

Choose Theme