യെഹെസ്കേൽ 44:18 · മലയാളം ബൈബിൾ
അവരുടെ തലയില്‍ ശണംകൊണ്ടുള്ള തലപ്പാവും അരയില്‍ ശണംകൊണ്ടുള്ള കാലക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്ന യാതൊന്നും അവര്‍ ധരിക്കരുതു.
Cross references
പുറപ്പാട് 28:40
അഹരോന്റെ പുത്രന്മാര്‍ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.
പുറപ്പാട് 39:28
പഞ്ഞിനൂല്‍കൊണ്ടു മുടിയും പഞ്ഞിനൂല്‍കൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു കാല്‍ച്ചട്ടയും
ലേവ്യപുസ്തകം 16:4
അവന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം.
യേശയ്യാവ് 3:20
തലപ്പാവു, കാല്‍ത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
1 കൊരിന്ത്യർ 11:4
മൂടുപടം ഇട്ടു പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.