Home Bibles യെഹെസ്കേൽ 43:18 · മലയാളം ബൈബിൾ
യെഹെസ്കേൽ 43:18 · മലയാളം ബൈബിൾ

പിന്നെ അവന്‍ എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ യാഗപീഠം ഉണ്ടാക്കുന്ന നാളില്‍ അതിന്മേല്‍ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ ആവിതു

Cross references

പുറപ്പാട് 40:29

ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന്‍ വശത്തു വെക്കയും അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

ലേവ്യപുസ്തകം 1:5

അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

ലേവ്യപുസ്തകം 8:18

അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.

ലേവ്യപുസ്തകം 16:19

അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.

യെഹെസ്കേൽ 2:1

അവന്‍ എന്നോടുമനുഷ്യപുത്രാ, നിവിര്‍ന്നുനില്‍ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

യെഹെസ്കേൽ 45:18

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.

എബ്രായർ 9:13

ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല്‍ തളിക്കുന്ന പശുഭസ്മവും

എബ്രായർ 9:21

അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.

എബ്രായർ 10:4

കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല.

എബ്രായർ 12:24

അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍ . ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.

Interlinear

Choose Theme