Home Bibles യെഹെസ്കേൽ 42:14 · മലയാളം ബൈബിൾ
യെഹെസ്കേൽ 42:14 · മലയാളം ബൈബിൾ

പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.

Cross references

പുറപ്പാട് 28:40

അഹരോന്റെ പുത്രന്മാര്‍ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.

പുറപ്പാട് 29:4

അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വരുത്തി വെള്ളംകൊണ്ടു കഴുകേണം.

ലേവ്യപുസ്തകം 8:7

അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.

ലേവ്യപുസ്തകം 8:13

മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

ലേവ്യപുസ്തകം 8:33

നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.

ലേവ്യപുസ്തകം 16:24

അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

യേശയ്യാവ് 61:10

ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു

യെഹെസ്കേൽ 44:19

അവര്‍ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തില്‍ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോള്‍ തങ്ങളുടെ വസ്ത്രത്താല്‍ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങള്‍ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളില്‍ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.

സഖറിയാവ് 3:4

അവന്‍ തന്റെ മുമ്പില്‍ നിലക്കുന്നവരോടുമുഷിഞ്ഞ വസ്ത്രം അവങ്കല്‍നിന്നു നീക്കിക്കളവിന്‍ എന്നു കല്പിച്ചു; പിന്നെ അവനോടുഞാന്‍ നിന്റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.

ലൂക്കോസ് 9:62

യേശു അവനോടുകലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

റോമർ 3:22

അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

റോമർ 13:14

കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്‍വിന്‍ . മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

ഗലാത്യർ 3:27

ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

1 പത്രോസ് 5:5

അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു;

Interlinear

Choose Theme