Home Bibles യെഹെസ്കേൽ 41:21 · മലയാളം ബൈബിൾ
യെഹെസ്കേൽ 41:21 · മലയാളം ബൈബിൾ

യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.

Cross references

1 രാജാക്കന്മാർ 6:33

അവ്വണ്ണം തന്നേ അവന്‍ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലില്‍ ഒരംശമായിരുന്നു.

യെഹെസ്കേൽ 40:14

അവന്‍ പൂമുഖം അളന്നുഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.

യെഹെസ്കേൽ 41:1

അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.

Interlinear

Choose Theme