Home Bibles ☰ Books യെഹെസ്കേൽ 38:6 · മലയാളം ബൈബിൾ
യെഹെസ്കേൽ 38:6 · മലയാളം ബൈബിൾ

അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

Cross references

ഉല്പത്തി 10:2

യാഫെത്തിന്റെ പുത്രന്മാര്‍ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍ , തൂബല്‍, മേശെക്, തീരാസ്.

1 ദിനവൃത്താന്തം 1:5

ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍ , തൂബാല്‍

യെഹെസ്കേൽ 27:14

തോഗര്‍മ്മാഗൃഹക്കാര്‍ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്‍കഴുതകളെയും തന്നു.

യെഹെസ്കേൽ 32:30

അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്താല്‍ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.

ദാനിയേൽ 11:40

പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;

Interlinear

Choose Theme