Home Bibles യെഹെസ്കേൽ 33:21 · മലയാളം ബൈബിൾ
യെഹെസ്കേൽ 33:21 · മലയാളം ബൈബിൾ

ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമില്‍നിന്നു ചാടിപ്പോയ ഒരുത്തന്‍ എന്റെ അടുക്കല്‍ വന്നുനഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.

Cross references

2 രാജാക്കന്മാർ 24:4

യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 25:4

അപ്പോള്‍ നഗരമതില്‍ ഒരിടം പൊളിച്ചു കല്‍ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.

2 രാജാക്കന്മാർ 25:10

അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്‍ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 36:17

അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.

യിരെമ്യാവ് 39:1

അകമ്പടിനായകനായ നെബൂസര്‍-അദാന്‍ യിരെമ്യാവെ രാമയില്‍നിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തില്‍ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.

യിരെമ്യാവ് 39:2

എന്നാല്‍ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതുനിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനര്‍ത്ഥം അരുളിച്ചെയ്തു.

യിരെമ്യാവ് 52:4

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടി പത്താം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസ തന്റെ സവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങ പണിതു.

യെഹെസ്കേൽ 1:2

യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,

യെഹെസ്കേൽ 24:26

ആ നാളില്‍ തന്നേ, ചാടിപ്പോകുന്ന ഒരുത്തന്‍ നിന്റെ അടുക്കല്‍ വന്നു വസ്തുത നിന്നെ പറഞ്ഞു കേള്‍പ്പിക്കും;

യെഹെസ്കേൽ 32:1

പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

യെഹെസ്കേൽ 40:1

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.

Interlinear

Choose Theme