യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേല്‍ എന്റെ വലയെ വീശിക്കും; അവര്‍ എന്റെ വലയില്‍ നിന്നെ വലിച്ചെടുക്കും;
Cross references
മനുഷ്യന്‍ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയില്‍ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയില്‍ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യര്‍, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയില്‍ കുടുങ്ങിപ്പോകുന്നു.
ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദ്ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പില്‍ ഇരിക്കുന്നു.
ഉയരത്തില്‍നിന്നു അവന്‍ എന്റെ അസ്ഥികളില്‍ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവന്‍ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവന്‍ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവന്‍ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?