Home Bibles യെഹെസ്കേൽ 32:21 · മലയാളം ബൈബിൾ
യെഹെസ്കേൽ 32:21 · മലയാളം ബൈബിൾ

വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍നിന്നു അവനോടു സംസാരിക്കും; അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരയവര്‍ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.

Cross references

സംഖ്യാപുസ്തകം 16:30

എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.

സങ്കീർത്തനങ്ങൾ 9:17

ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

സങ്കീർത്തനങ്ങൾ 55:15

മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.

സദൃശവാക്യങ്ങൾ 14:32

ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

യേശയ്യാവ് 1:31

ബലവാന്‍ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.

യേശയ്യാവ് 14:9

നിന്റെ വരവിങ്കല്‍ നിന്നെ എതിരേല്പാന്‍ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്‍നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.

യേശയ്യാവ് 14:10

അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായ്തീര്‍ന്നുവോ? എന്നു പറയും.

യെഹെസ്കേൽ 32:19

സൌന്ദര്യത്തില്‍ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കുക.

യെഹെസ്കേൽ 32:24

അവിടെ ഏലാമും അതിന്റെ ശവകൂഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവര്‍ എല്ലാവരും വാളാല്‍ നിഹതന്മാരായി വീണു അഗ്രചര്‍മ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ നീതി പരത്തി; എങ്കിലും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.

യെഹെസ്കേൽ 32:27

അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്‍ക്കും ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേല്‍ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചര്‍മ്മികളില്‍ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തില്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ കിടക്കേണ്ടതല്ലയോ?

ലൂക്കോസ് 16:23

ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്‍ ലാസരിനെയും കണ്ടു

Interlinear

Choose Theme