ഞാന്‍ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്‍ക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കയ്യാല്‍ ശൂന്യമാക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
Cross references
യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ചചെയ്യേണ്ടതിന്നു അവന്‍ അവരെ കവര്‍ച്ചക്കാരുടെ കയ്യില്‍ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കും പിന്നെ കഴിഞ്ഞില്ല.
ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
ഞാന്‍ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
അവര്‍ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
അന്യജാതിക്കാരുടെ കയ്യാല്‍ നീ അഗ്രചര്‍മ്മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില്‍ കിടന്നുഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന്‍ പറഞ്ഞുവല്ലോ.
ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള്‍ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല്‍ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ.
ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.