Home Bibles യെഹെസ്കേൽ 28:14 · മലയാളം ബൈബിൾ
യെഹെസ്കേൽ 28:14 · മലയാളം ബൈബിൾ

നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

Cross references

പുറപ്പാട് 9:16

എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.

പുറപ്പാട് 25:17

തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് 30:26

അതിനാല്‍ നീ സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും മേശയും

പുറപ്പാട് 40:9

അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;

സങ്കീർത്തനങ്ങൾ 75:5

നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.

യേശയ്യാവ് 10:6

ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.

യേശയ്യാവ് 10:15

വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു.

യേശയ്യാവ് 14:12

അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!

യേശയ്യാവ് 14:13

“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;

യേശയ്യാവ് 37:26

ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.

യെഹെസ്കേൽ 10:18

പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.

യെഹെസ്കേൽ 20:40

എന്റെ വിശുദ്ധപര്‍വ്വതത്തില്‍ യിസ്രായേലിന്റെ ഉന്നത പര്‍വ്വതത്തില്‍ തന്നേ, യിസ്രായേല്‍ഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.

യെഹെസ്കേൽ 28:2

മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.

യെഹെസ്കേൽ 28:13

നീ ദൈവത്തിന്റെ തോട്ടമായ ഏദെനില്‍ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളില്‍ നിന്നില്‍ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.

യെഹെസ്കേൽ 28:16

നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദേവപര്‍വ്വതത്തില്‍ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.

ദാനിയേൽ 2:37

രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.

ദാനിയേൽ 4:35

അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.

ദാനിയേൽ 5:18

രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.

യോഹന്നാൻ 11:51

ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.

2 തെസ്സലോനിക്ക്യർ 2:4

അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ.

വെളിപ്പാട് 9:17

ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

വെളിപ്പാട് 18:16

അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.

Interlinear

Choose Theme