Home Bibles യെഹെസ്കേൽ 26:8 · മലയാളം ബൈബിൾ
യെഹെസ്കേൽ 26:8 · മലയാളം ബൈബിൾ

അവന്‍ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിര്‍ത്തും.

Cross references

2 ശമൂവേൽ 20:15

മറ്റവര്‍ വന്നു ബേത്ത്-മാഖയോടു ചേര്‍ന്ന ആബേലില്‍ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതില്‍ തള്ളിയിടുവാന്‍ തക്കവണ്ണം ഇടിച്ചുതുടങ്ങി.

യിരെമ്യാവ് 6:6

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന്‍ ! യെരൂശലേമിന്നു നേരെ വാട കോരുവിന്‍ ! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;

യിരെമ്യാവ് 32:24

യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.

യിരെമ്യാവ് 52:4

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടി പത്താം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസ തന്റെ സവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങ പണിതു.

യെഹെസ്കേൽ 21:22

യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വന്‍ കുലെക്കായി വായ്പിളര്‍ന്നു ആര്‍പ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യില്‍ വന്നിരിക്കുന്നു.

Interlinear

Choose Theme