Home Bibles യെഹെസ്കേൽ 21:29 · മലയാളം ബൈബിൾ
യെഹെസ്കേൽ 21:29 · മലയാളം ബൈബിൾ

അന്ത്യാകൃത്യത്തിന്റെ കാലത്തു, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തില്‍ വെക്കേണ്ടതിന്നു അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷകുലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍, ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നല്‍പോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.

Cross references

യോബ് 18:20

പശ്ചിമവാസികള്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വ്വദിഗ്വാസികള്‍ക്കു നടുക്കംപിടിക്കും.

സങ്കീർത്തനങ്ങൾ 37:13

അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

യേശയ്യാവ് 44:25

ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.

യേശയ്യാവ് 47:13

നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

യിരെമ്യാവ് 6:7

കിണറ്റില്‍ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതില്‍ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളു; എന്റെ മുമ്പില്‍ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.

യിരെമ്യാവ് 27:9

സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ടു യഹോവ അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു;

വിലാപങ്ങൾ 2:14

നിന്റെ പ്രവാചകന്മാര്‍ നിനക്കു ഭോഷത്വവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.

യെഹെസ്കേൽ 12:24

യിസ്രായേല്‍ ഗൃഹത്തില്‍ ഇനി മിത്ഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

യെഹെസ്കേൽ 13:6

അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവര്‍ ആശിക്കുന്നു.

യെഹെസ്കേൽ 13:10

സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവര്‍ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവര്‍ പണിതാല്‍ അവര്‍ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും

യെഹെസ്കേൽ 13:23

നിങ്ങള്‍ ഇനി വ്യാജം ദര്‍ശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാന്‍ എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

യെഹെസ്കേൽ 21:25

നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാള്‍ വന്നിരിക്കുന്നു.

യെഹെസ്കേൽ 22:28

അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്‍ക്കും കുമ്മായം തേക്കുന്നു.

യെഹെസ്കേൽ 35:5

നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.

ഹോശേയ 7:2

അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.

Interlinear

Choose Theme