ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
Cross references
ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
ഒരുത്തന് വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന് പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന് കണ്ടിട്ടു
എളിയവനെ ആദരിക്കുന്നവന് ഭാഗ്യവാന് ; അനര്ത്ഥദിവസത്തില് യഹോവ അവനെ വിടുവിക്കും.
ദയാകടാക്ഷമുള്ളവന് അനുഗ്രഹിക്കപ്പെടും; അവന് തന്റെ ആഹാരത്തില്നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
ശത്രുവിന്നു വിശക്കുന്നു എങ്കില് അവന്നു തിന്മാന് കൊടുക്ക; ദാഹിക്കുന്നു എങ്കില് കുടിപ്പാന് കൊടുക്ക.
അവള് തന്റെ കൈ എളിയവര്ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
നിന്റെ അപ്പത്തെ വെള്ളത്തിന്മേല് എറിക; ഏറിയനാള് കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില് ചേര്ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല് അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന് ; എന്നാല് സകലവും നിങ്ങള്ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
നീ വിരുന്നു കഴിക്കുമ്പോള് ദരിദ്രന്മാര്, അംഗഹീനന്മാര് മുടന്തന്മാര്, കുരുടുന്മാര് എന്നിവരെ ക്ഷണിക്ക;