Home Bibles യെഹെസ്കേൽ 17:7 · മലയാളം ബൈബിൾ
യെഹെസ്കേൽ 17:7 · മലയാളം ബൈബിൾ

എന്നാല്‍ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു; അവന്‍ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തില്‍നിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.

Cross references

2 ദിനവൃത്താന്തം 26:13

അവരുടെ അധികാരത്തിന്‍ കീഴില്‍ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാന്‍ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.

യിരെമ്യാവ് 37:5

സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.

യെഹെസ്കേൽ 17:15

എങ്കിലും അവനോടു മത്സരിച്ചു ഇവന്‍ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന്‍ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചുഅവന്‍ കൃതാര്‍ത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന്‍ തെറ്റി ഒഴിയുമോ? അല്ല, അവന്‍ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?

യെഹെസ്കേൽ 31:4

വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.

Interlinear

Choose Theme