Home Bibles യെഹെസ്കേൽ 11:2 · മലയാളം ബൈബിൾ
യെഹെസ്കേൽ 11:2 · മലയാളം ബൈബിൾ

അവന്‍ എന്നോടുമനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

Cross references

എസ്ഥേർ 8:3

എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്‍ക്കല്‍ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.

സങ്കീർത്തനങ്ങൾ 2:1

ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

സങ്കീർത്തനങ്ങൾ 36:4

അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 36:5

യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

സങ്കീർത്തനങ്ങൾ 52:2

ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

യേശയ്യാവ് 30:1

പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

യേശയ്യാവ് 59:4

ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍‍ വ്യാജത്തില്‍ ആശ്രയിച്ചു ഭോഷ്ക സംസാരിക്കുന്നു; അവര്‍‍ കഷ്ടത്തെ ഗര്‍‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു

യിരെമ്യാവ് 5:5

ഞാന്‍ മഹാന്മാരുടെ അടുക്കല്‍ ചെന്നു അവരോടു സംസാരിക്കും; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാല്‍ അവരും ഒരുപോലെ നുകം തകര്‍ത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.

മീഖാ 2:1

കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.

Interlinear

Choose Theme