കല്ദയദേശത്തു കെബാര്‍നദീതീരത്തുവെച്ചു ബൂസിയുടെ മകന്‍ യെഹെസ്കേല്‍ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല്‍ വന്നു.
Cross references
എന്നാല്‍ യഹോവയുടെ കൈ ഏലീയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.
എന്നാല്‍ ഇപ്പോള്‍ ഒരു വീണക്കാരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെമേല്‍ വന്നു.
ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
ബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരില്‍ ഹില്‍ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങള്‍.
യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തില്‍ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാന്‍ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.
അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേല്‍-ആബീബിലെ പ്രവാസികളുടെ അടുക്കല്‍, അവര്‍ പാര്‍ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.
യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല്‍ വന്നു; അവന്‍ എന്നോടുനീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന്‍ വീട്ടില്‍ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്റെ മുമ്പില്‍ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്‍ത്താവിന്റെ കൈ എന്റെമേല്‍ വന്നു.
ചാടിപ്പോയവന്‍ വരുന്നതിന്റെ തലെനാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്റെമേല്‍ വന്നു; രാവിലെ അവന്‍ എന്റെ അടുക്കല്‍ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.
യഹോവയുടെ കൈ എന്റെമേല്‍ വന്നു യഹോവയുടെ ആത്മാവില്‍ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില്‍ നിറുത്തി; അതു അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.