Home Bibles പുറപ്പാട് 5:21 · മലയാളം ബൈബിൾ
പുറപ്പാട് 5:21 · മലയാളം ബൈബിൾ

അവരോടു നിങ്ങള്‍ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കയ്യില്‍ വാള്‍ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

Cross references

ഉല്പത്തി 16:5

അപ്പോള്‍ സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

പുറപ്പാട് 4:31

അപ്പോള്‍ ജനം വിശ്വസിച്ചു; യഹോവ യിസ്രായേല്‍ മക്കളെ സന്ദര്‍ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവര്‍ കുമ്പിട്ടു നമസ്കരിച്ചു.

പുറപ്പാട് 6:9

ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടു പറഞ്ഞുഎന്നാല്‍ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.

പുറപ്പാട് 14:11

അവര്‍ മോശെയോടുമിസ്രയീമില്‍ ശവകൂഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതിനാല്‍ ഞങ്ങളോടു ഈ ചെയ്തതു എന്തു?

1 ശമൂവേൽ 13:4

ശൌല്‍ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേല്‍ ഫെലിസ്ത്യര്‍ക്കും നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കല്‍ ഗില്ഗാലില്‍ വന്നു കൂടി.

1 ശമൂവേൽ 27:12

ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.

2 ശമൂവേൽ 10:6

തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

1 ദിനവൃത്താന്തം 19:6

തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

സഭാപ്രസംഗി 10:1

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.

യോവേൽ 2:20

വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുന്‍ പടയെ കിഴക്കെ കടലിലും അവന്റെ പിന്‍ പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവന്‍ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുര്‍ഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.

2 കൊരിന്ത്യർ 2:15

രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;

Interlinear

Choose Theme