പുറപ്പാട് 5:19 · മലയാളം ബൈബിൾ
ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു.
Cross references
ആവർത്തനം 32:36
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
സഭാപ്രസംഗി 4:1
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.
സഭാപ്രസംഗി 5:8
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.