Home Bibles പുറപ്പാട് 39:8 · മലയാളം ബൈബിൾ
പുറപ്പാട് 39:8 · മലയാളം ബൈബിൾ

അവന്‍ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.

Cross references

പുറപ്പാട് 25:7

ഏഫോദിന്നും മാര്‍പദക്കത്തിന്നും പതിപ്പാന്‍ ഗോമേദകക്കല്ലു, രത്നങ്ങള്‍ എന്നിവ തന്നേ.

പുറപ്പാട് 28:4

അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര്‍ അവന്നും അവന്റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

പുറപ്പാട് 28:13

പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം.

പുറപ്പാട് 28:15

ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം.

ലേവ്യപുസ്തകം 8:8

അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.

സങ്കീർത്തനങ്ങൾ 89:28

ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.

യേശയ്യാവ് 59:17

അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയില്‍ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷണത മേലങ്കിപോലെ പുതെച്ചു

എഫേസ്യർ 6:14

നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

Interlinear

Choose Theme