യഹോവയുടെ പക്ഷത്തില്‍ ഉള്ളവന്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്റെ അടുക്കല്‍ വന്നുകൂടി.
Cross references
അവന്‍ അപ്പനെയും അമ്മയെയും കുറിച്ചുഞാന്‍ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയും ചെയ്തു.
യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കല്‍ ചെന്നു അവനോടുനീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
യോവാബിന്റെ ബാല്യക്കാരില്‍ ഒരുത്തന്‍ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
അവന്‍ തന്റെ മുഖം കിളിവാതില്‍ക്കലേക്കു ഉയര്‍ത്തിആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാര്‍ പുറത്തേക്കു നോക്കി.
ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?
എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.