Home Bibles പുറപ്പാട് 29:34 · മലയാളം ബൈബിൾ
പുറപ്പാട് 29:34 · മലയാളം ബൈബിൾ

കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാല്‍ ആ ശേഷിപ്പു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.

Cross references

പുറപ്പാട് 12:10

പിറ്റെന്നാള്‍ കാലത്തേക്കു അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.

പുറപ്പാട് 16:19

പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.

പുറപ്പാട് 29:22

അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന്‍ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും

പുറപ്പാട് 29:26

പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.

പുറപ്പാട് 29:28

അതു ഉദര്‍ച്ചാര്‍പ്പണമാകകൊണ്ടു യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്‍മക്കള്‍ അര്‍പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവേക്കുള്ള ഉദര്‍ച്ചാര്‍പ്പണം തന്നേ ആയിരിക്കേണം.

ലേവ്യപുസ്തകം 7:18

സമാധാനയാഗത്തിന്റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.

ലേവ്യപുസ്തകം 8:32

മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.

ലേവ്യപുസ്തകം 10:16

പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു

Interlinear

Choose Theme