Home Bibles പുറപ്പാട് 28:32 · മലയാളം ബൈബിൾ
പുറപ്പാട് 28:32 · മലയാളം ബൈബിൾ

അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.

Cross references

പുറപ്പാട് 39:28

പഞ്ഞിനൂല്‍കൊണ്ടു മുടിയും പഞ്ഞിനൂല്‍കൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു കാല്‍ച്ചട്ടയും

2 ദിനവൃത്താന്തം 26:14

ഉസ്സീയാവു അവര്‍ക്കും, സര്‍വ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.

നെഹെമ്യാവ് 4:16

അന്നുമുതലക്കു എന്റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലെക്കു നിന്നു പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില്‍ പ്രഭുക്കന്മാര്‍ നിന്നു;

യോബ് 41:26

വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല

യോഹന്നാൻ 19:23

പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.

എഫേസ്യർ 4:3

ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ .

Interlinear

Choose Theme