കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
Cross references
പിന്നെയും ദൈവം അരുളിച്ചെയ്തതുഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു
ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.
യഹോവയുടെ ന്യായപ്രമാണം നിന്റെ വായില്‍ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതു.
അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.
അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്‍മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.
മുദ്രക്കൊത്തായിട്ടു യിസ്രായേല്‍മക്കളുടെപേര്‍ കൊത്തിയ ഗോമേദകക്കല്ലുകളെ അവര്‍ പൊന്തടങ്ങളില്‍ പതിച്ചു.
ഔരോ അടുക്കിന്മേല്‍ നിര്‍മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവന്‍ എന്റെ രക്ഷയായ്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.
യെരൂശലേമേ, ഞാന്‍ നിന്റെ മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു; അവര്‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഔര്‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുതു
അവന്‍ തന്നേ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തില്‍ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തില്‍ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മില്‍ സമാധാനമന്ത്രണം ഉണ്ടാകും.
നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്‍ക്കേണ്ടതിന്നു,
നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും
അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.
അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.