Home Bibles പുറപ്പാട് 22:5 · മലയാളം ബൈബിൾ
പുറപ്പാട് 22:5 · മലയാളം ബൈബിൾ

ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലില്‍ മേയുകയാകട്ടെ ചെയ്താല്‍ അവന്‍ തന്റെ വയലിലുള്ളതില്‍ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതില്‍ ഉത്തമമായതും പകരം കൊടുക്കേണം.

Cross references

പുറപ്പാട് 21:34

കുഴിയുടെ ഉടമസ്ഥന്‍ വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

പുറപ്പാട് 22:3

എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം.

പുറപ്പാട് 22:12

എന്നാല്‍ അതു അവന്റെ പക്കല്‍ നിന്നു കളവുപോയി എന്നു വരികില്‍ അവന്‍ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.

യോബ് 20:18

തന്റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.

Interlinear

Choose Theme