ഒരുത്തന്‍ കൂട്ടുകാരന്റെ പക്കല്‍ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താല്‍
Cross references
അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു?
നിങ്ങള്‍ അനീതിയുള്ള മമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്പിക്കും?
അതു നിമിത്തം തന്നേ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു.