യജമാനന്‍ അവനെ ദൈവസന്നിധിയില്‍ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല്‍ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവന്നു ദാസനായിരിക്കേണം.
Cross references
ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല്‍ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില്‍ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുമ്പോലെ അവന്‍ കൊടുക്കേണം.
കള്ളനെ പിടികിട്ടാതിരുന്നാല്‍ ആ വീട്ടുകാരന്‍ കൂട്ടുകാരന്റെ വസ്തുവിന്മേല്‍ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാന്‍ അവനെ ദൈവ സന്നിധിയില്‍ കൊണ്ടുപോകേണം.
നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.
എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍
അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടുനിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.
അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതുനിങ്ങളുടെ സഹോദരന്മാര്‍ക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാല്‍ അതു നീതിയോടെ വിധിപ്പിന്‍ .
നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേര്‍ത്തു കുത്തി തുളെക്കേണം; പിന്നെ അവന്‍ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
തമ്മില്‍ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണം.
പിന്നെ എല്‍ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.
ശമൂവേല്‍ വൃദ്ധനായപ്പോള്‍ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
എന്നാറെ ദാവീദ് ആഖീശിനോടുഅടിയന്‍ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടുഅതു കെണ്ടു ഞാന്‍ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
അതിന്നു അവര്‍ അവനോടുനീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
ഞാന്‍ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കല്‍ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കല്‍ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
അതിന്നകത്തു അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍; അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.