Home Bibles പുറപ്പാട് 21:30 · മലയാളം ബൈബിൾ
പുറപ്പാട് 21:30 · മലയാളം ബൈബിൾ

ഉദ്ധാരണ ദ്രവ്യം അവന്റെ മോല്‍ ചുമത്തിയാല്‍ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേല്‍ ചുമത്തിയതു ഒക്കെയും അവന്‍ കൊടുക്കേണം.

Cross references

പുറപ്പാട് 21:22

മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല്‍ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില്‍ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുമ്പോലെ അവന്‍ കൊടുക്കേണം.

പുറപ്പാട് 30:12

യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഔരോരുത്തന്‍ താന്താന്റെ ജീവന്നുവേണ്ടി യഹോവേക്കു വീണ്ടെടുപ്പുവില കൊടുക്കേണം.

സംഖ്യാപുസ്തകം 35:31

മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പു വില വാങ്ങരുതു; അവന്‍ മരണശിക്ഷ തന്നേ അനുഭവിക്കേണം.

സദൃശവാക്യങ്ങൾ 13:8

മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല

Interlinear

Choose Theme