Home Bibles പുറപ്പാട് 21:28 · മലയാളം ബൈബിൾ
പുറപ്പാട് 21:28 · മലയാളം ബൈബിൾ

ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍ .

Cross references

ഉല്പത്തി 9:5

നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.

പുറപ്പാട് 21:32

കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല്‍ അവന്‍ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല്‍ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

ലേവ്യപുസ്തകം 20:15

ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.

Interlinear

Choose Theme