എന്നാല്‍ ലേവികുടുംബത്തിലെ ഒരു പുരുഷന്‍ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
Cross references
യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
അമ്രാമിന്റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്‍; അവള്‍ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്‍; അവള്‍ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്‍യ്യാമിനെയും പ്രസവിച്ചു.
ഹദദ് എന്നവന്‍ തന്റെ അപ്പന്റെ ഭൃത്യന്മാരില്‍ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഔടിപ്പോയി; ഹദദ് അന്നു പൈതല്‍ ആയിരുന്നു.
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
അമ്രാമിന്റെ പുത്രന്മാര്‍അഹരോന്‍ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.