Home Bibles പുറപ്പാട് 17:6 · മലയാളം ബൈബിൾ
പുറപ്പാട് 17:6 · മലയാളം ബൈബിൾ

ഞാന്‍ ഹോരേബില്‍ നിന്റെ മുമ്പാകെ പാറയുടെ മേല്‍ നിലക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേല്‍മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.

Cross references

പുറപ്പാട് 3:1

മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.

പുറപ്പാട് 16:10

അഹരോന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില്‍ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.

സംഖ്യാപുസ്തകം 20:9

തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നു വടി എടുത്തു.

സംഖ്യാപുസ്തകം 20:11

മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

ആവർത്തനം 8:15

അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും

നെഹെമ്യാവ് 9:15

അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.

സങ്കീർത്തനങ്ങൾ 46:4

ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 74:15

നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 78:15

അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.

സങ്കീർത്തനങ്ങൾ 78:20

അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 105:41

അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

സങ്കീർത്തനങ്ങൾ 114:8

അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

യേശയ്യാവ് 41:17

എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല്‍ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.

യേശയ്യാവ് 43:19

ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

യേശയ്യാവ് 48:21

അവന്‍ അവരെ ശൂന്യപ്രദേശങ്ങളില്‍കൂടി നടത്തിയപ്പോള്‍ അവര്‍ക്കും ദാഹിച്ചില്ല; അവന്‍ അവര്‍ക്കുംവേണ്ടി പാറയില്‍നിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടിപുറപ്പെട്ടു.

യോഹന്നാൻ 4:10

നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവന്‍ ആകുന്നു ഈ കിണറു ഞങ്ങള്‍ക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.

യോഹന്നാൻ 4:14

യേശു അവളോടുപോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.

യോഹന്നാൻ 7:37

എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.

1 കൊരിന്ത്യർ 10:4

ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —

വെളിപ്പാട് 22:17

വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനുംവരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ.

Interlinear

Choose Theme