Home Bibles പുറപ്പാട് 16:21 · മലയാളം ബൈബിൾ
പുറപ്പാട് 16:21 · മലയാളം ബൈബിൾ

അവര്‍ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയില്‍ മൂക്കുമ്പോള്‍ അതു ഉരുകിപ്പോകും.

Cross references

സദൃശവാക്യങ്ങൾ 6:6

മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

സഭാപ്രസംഗി 9:10

ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

സഭാപ്രസംഗി 12:1

നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തുകൊള്‍ക; ദുര്‍ദ്ദിവസങ്ങള്‍ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും

മത്തായി 6:33

മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.

യോഹന്നാൻ 12:35

അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍ . ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.

2 കൊരിന്ത്യർ 6:2

“പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്നു അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം .

Interlinear

Choose Theme