നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല്‍ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തില്‍ താണു.
Cross references
ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
മോശെ കടലിന്മേല്‍ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ടു കടലിനെ പിന്‍ വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു.
മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഔടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവില്‍ തള്ളിയിട്ടു.
ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തില്‍ താണു.
അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവര്‍ നിങ്ങളെ പിന്‍ തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെ മേല്‍ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,
പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേര്‍ വനത്തിന്നിരയായ്തീര്‍ന്നു.
നീ കടലിനെ അവരുടെ മുമ്പില്‍ വിഭാഗിച്ചു; അവര്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തില്‍ ഒരു കല്ലുപോലെ ആഴത്തില്‍ എറിഞ്ഞുകളഞ്ഞു.
നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീര്‍ത്തിരിക്കുന്നു.
പര്‍വ്വതങ്ങളെ നിര്‍മ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചുഇവന്‍ എങ്ങനെയുള്ളവന്‍ ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.