Home Bibles പുറപ്പാട് 12:28 · മലയാളം ബൈബിൾ
പുറപ്പാട് 12:28 · മലയാളം ബൈബിൾ

യിസ്രായേല്‍മക്കള്‍ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര്‍ ചെയ്തു.

Cross references

പുറപ്പാട് 7:6

മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെ തന്നേ ചെയ്തു.

പുറപ്പാട് 7:10

അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.

പുറപ്പാട് 12:35

യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

പുറപ്പാട് 14:4

ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്റെഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും.

പുറപ്പാട് 36:1

ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാന്‍ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.

പുറപ്പാട് 39:32

ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു. അങ്ങനെ തന്നേ അവര്‍ ചെയ്തു.

പുറപ്പാട് 39:42

ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ എല്ലാപണിയും തീര്‍ത്തു.

പുറപ്പാട് 39:43

മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവര്‍ അതു ചെയ്തു തീര്‍ത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

ലേവ്യപുസ്തകം 24:23

ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.

സംഖ്യാപുസ്തകം 1:54

എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.

സംഖ്യാപുസ്തകം 5:4

യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.

സംഖ്യാപുസ്തകം 31:31

യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

സംഖ്യാപുസ്തകം 31:41

യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിരുന്ന ഔഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.

സംഖ്യാപുസ്തകം 31:47

പിന്നെ സൈന്യസഹസ്രങ്ങള്‍ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല്‍ വന്നു മോശെയോടു

ആവർത്തനം 34:9

നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.

യോശുവ 2:21

അതിന്നു അവള്‍നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍ കെട്ടി.

യോശുവ 4:8

യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.

യോശുവ 14:5

യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.

2 ശമൂവേൽ 5:25

യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതല്‍ ഗേസെര്‍വരെ തോല്പിച്ചു.

1 രാജാക്കന്മാർ 17:5

അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്‍ത്തു.

എബ്രായർ 11:28

വിശ്വാസത്താല്‍ അവന്‍ കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു.

Interlinear

Choose Theme