അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
Cross references
തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചുതവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ . എന്നാല്‍ യഹോവേക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
ആകയാല്‍ ജനം മോശെയുടെ അടുക്കല്‍ വന്നു; ഞങ്ങള്‍ യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചു.
എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
രാജാവു ദൈവപുരുഷനോടുനീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
അവര്‍ അതു ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില്‍ മരണം എന്നു പറഞ്ഞു.
യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.
എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.
എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും
ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു.