Home Bibles എസ്ഥേർ 9:18 · മലയാളം ബൈബിൾ
എസ്ഥേർ 9:18 · മലയാളം ബൈബിൾ

അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളില്‍ പാര്‍ക്കുംന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മില്‍ തമ്മില്‍ സമ്മാനങ്ങള്‍ കൊടുത്തയക്കുകയും ചെയ്യുന്നു.

Cross references

എസ്ഥേർ 9:1

ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാര്‍ക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തില്‍ തന്നേ

എസ്ഥേർ 9:11

അപ്പോള്‍ രാജാവു എസ്ഥേര്‍രാജ്ഞിയോടുയെഹൂദന്മാര്‍ ശൂശന്‍ രാജധാനിയില്‍ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.

എസ്ഥേർ 9:13

അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനില്‍ തീര്‍പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.

എസ്ഥേർ 9:15

രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.

എസ്ഥേർ 9:21

അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിന്നും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്കും എഴുത്തു അയച്ചു.

Interlinear

Choose Theme