എസ്ഥേർ 7:5 · മലയാളം ബൈബിൾ
അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടുഅവന്‍ ആര്‍? ഇങ്ങനെ ചെയ്‍വാന്‍ തുനിഞ്ഞവന്‍ എവിടെ എന്നു ചോദിച്ചു.
Cross references
ഉല്പത്തി 27:33
അപ്പോള്‍ യിസ്ഹാക്‍ അത്യന്തം ഭ്രമിച്ചു നടുങ്ങിഎന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ കൊണ്ടുവന്നവന്‍ ആര്‍? നീ വരുംമുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.
യോബ് 9:24
ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍ പിന്നെ ആര്‍?
പ്രവൃത്തികൾ 5:3
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?