Home Bibles എസ്ഥേർ 5:8 · മലയാളം ബൈബിൾ
എസ്ഥേർ 5:8 · മലയാളം ബൈബിൾ

രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില്‍ എന്റെ അപേക്ഷ നലകുവാനും എന്റെ ആഗ്രഹം നിവര്‍ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില്‍ രാജാവും ഹാമാനും ഞാന്‍ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാന്‍ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.

Cross references

എസ്ഥേർ 1:9

രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയില്‍വെച്ചു സ്ത്രീകള്‍ക്കു ഒരു വിരുന്നു കഴിച്ചു.

എസ്ഥേർ 6:1

അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;

എസ്ഥേർ 6:14

അവര്‍ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്റെ ഷണ്ഡന്മാര്‍ വന്നു എസ്ഥേര്‍ ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി.

എസ്ഥേർ 7:1

അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞിയോടുകൂടെ വിരുന്നു കഴിവാന്‍ ചെന്നു.

എസ്ഥേർ 7:3

അതിന്നു എസ്ഥേര്‍രാജ്ഞിരാജാവേ, എന്നോടു കൃപയുണ്ടെങ്കില്‍ രാജാവിന്നു തിരുവുള്ളമുണ്ടെങ്കില്‍ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഔര്‍ത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.

എസ്ഥേർ 8:5

രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില്‍ ഞാനും പ്രിയയായിരിക്കുന്നുവെങ്കില്‍ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.

സദൃശവാക്യങ്ങൾ 16:9

മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

Interlinear

Choose Theme