Home Bibles എസ്ഥേർ 5:11 · മലയാളം ബൈബിൾ
എസ്ഥേർ 5:11 · മലയാളം ബൈബിൾ

ഹാമാന്‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.

Cross references

ഉല്പത്തി 31:1

എന്നാല്‍ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവന്‍ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാര്‍ പറഞ്ഞ വാക്കുകളെ അവന്‍ കേട്ടു.

എസ്ഥേർ 1:4

അന്നു അവന്‍ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്‍, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.

എസ്ഥേർ 3:1

അനന്തരം അഹശ്വേരോശ്രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള്‍ക്കു മേലായി വെച്ചു.

എസ്ഥേർ 9:7

,8 പര്‍ശന്‍ ദാഥാ, ദല്‍ഫോന്‍ , അസ്പാഥാ, പോറാഥാ, അദല്യാ,

എസ്ഥേർ 9:10

ശൂശന്‍ രാജധാനിയില്‍ അവര്‍ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില്‍ കൊണ്ടുവന്നു.

എസ്ഥേർ 9:12

അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.

യോബ് 27:14

അവന്റെ മക്കള്‍ പെരുകിയാല്‍ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

യോബ് 31:24

ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,

സങ്കീർത്തനങ്ങൾ 49:6

അവര്‍ തങ്ങളുടെ സമ്പത്തില്‍ ആശ്രയിക്കയും ധനസമൃദ്ധിയില്‍ പ്രശംസിക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 49:7

സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു

സങ്കീർത്തനങ്ങൾ 49:16

ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലും നീ ഭയപ്പെടരുതു.

സങ്കീർത്തനങ്ങൾ 52:9

നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)

യേശയ്യാവ് 10:8

അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?

യിരെമ്യാവ് 9:23

യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.

ദാനിയേൽ 4:30

ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.

ഹോശേയ 9:13

ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല്‍ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.

മർക്കോസ് 10:24

അവന്റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയുംമക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം.

ലൂക്കോസ് 12:19

എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു

1 തിമോത്തെയോസ് 6:17

ആശവെപ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാന ശീലരും ഔദാര്യമുള്ളവരുമായി

Interlinear

Choose Theme