Home Bibles എസ്ഥേർ 3:7 · മലയാളം ബൈബിൾ
എസ്ഥേർ 3:7 · മലയാളം ബൈബിൾ

അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.

Cross references

എസ്രാ 6:15

ദാര്‍യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആദാര്‍മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്‍ന്നു.

നെഹെമ്യാവ് 2:1

അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടില്‍ നീസാന്‍ മാസത്തില്‍ ഞാന്‍ ഒരിക്കല്‍ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാന്‍ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയില്‍ കുണ്ഠിതനായിരുന്നിട്ടില്ല.

എസ്ഥേർ 1:3

തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു.

എസ്ഥേർ 2:16

അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില്‍ രാജധാനിയില്‍ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.

എസ്ഥേർ 9:1

ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാര്‍ക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തില്‍ തന്നേ

എസ്ഥേർ 9:5

യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.

എസ്ഥേർ 9:17

ശൂശനിലെ യെഹൂദന്മാര്‍ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവര്‍ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.

എസ്ഥേർ 9:21

അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിന്നും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്കും എഴുത്തു അയച്ചു.

എസ്ഥേർ 9:24

കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താല്‍ പൂരീം എന്നു പേര്‍ വിളിച്ചു.

എസ്ഥേർ 9:26

യെഹൂദന്മാര്‍ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും

സദൃശവാക്യങ്ങൾ 16:33

ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

യെഹെസ്കേൽ 21:21

ബാബേല്‍രാജാവു ഇരുവഴിത്തലെക്കല്‍, വഴിത്തിരിവിങ്കല്‍ തന്നേ, പ്രശ്നം നോക്കുവാന്‍ നിലക്കുന്നു; അവന്‍ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരള്‍ നോക്കുകയും ചെയ്യുന്നു.

മത്തായി 27:35

അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,

Interlinear

Choose Theme