അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവള്‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര്‍ത്തു.
Cross references
എന്നാല്‍ ഷണ്ഡന്മാര്‍മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില്‍ ജ്വലിച്ചു.
രാജാവിന്നു സമ്മതമെങ്കില്‍ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില്‍ വരരുതു എന്നു തിരുമുമ്പില്‍നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മ്മത്തില്‍ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
രാജാവു ഈ വാക്കു കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവെച്ചു അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.