Home Bibles എസ്ഥേർ 10:2 · മലയാളം ബൈബിൾ
എസ്ഥേർ 10:2 · മലയാളം ബൈബിൾ

അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നത പദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

Cross references

1 രാജാക്കന്മാർ 11:41

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 14:19

യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 22:39

ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന്‍ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

എസ്ഥേർ 2:23

അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല്‍ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില്‍ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിവെച്ചു.

എസ്ഥേർ 6:1

അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;

എസ്ഥേർ 8:2

രാജാവു ഹാമാന്റെ പക്കല്‍നിന്നു എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേല്‍വിചാരകനാക്കിവെച്ചു.

എസ്ഥേർ 8:15

എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.

എസ്ഥേർ 9:4

മൊര്‍ദ്ദെഖായി രാജധാനിയില്‍ മഹാന്‍ ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന്‍ മേലക്കുമേല്‍ മഹാനായി തീര്‍ന്നതുകൊണ്ടു അവന്റെ കീര്‍ത്തി സകലസംസ്ഥാനങ്ങളിലും പരന്നു.

സങ്കീർത്തനങ്ങൾ 18:35

നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

ദാനിയേൽ 2:48

രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.

Interlinear

Choose Theme