ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ .
Cross references
യഹോവയുടെ ദൂതന്‍ അവളോടുനിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോന്‍ രാജാവിന്നു കീഴ്പെട്ടു.
ആകയാല്‍ യഹോവാഭയം നിങ്ങളില്‍ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; നമ്മുടെ ദൈവമായ യഹോവയുടെ പക്കല്‍ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
പിന്നെയും ഞാന്‍ പറഞ്ഞതുനിങ്ങള്‍ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഔര്‍ത്തിട്ടെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല്‍ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല്‍ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.
ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .
ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ .
എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍ .
സ്ത്രീ മൌനമായിരുന്നു പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.
നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.
സകല മാനുഷനിയമത്തിന്നും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍ .
എല്ലാവരെയും ബഹുമാനിപ്പിന്‍ ; സഹോദരവര്‍ഗ്ഗത്തെ സ്നേഹിപ്പിന്‍ ; ദൈവത്തെ ഭയപ്പെടുവിന്‍ ; രാജാവിനെ ബഹുമാനിപ്പിന്‍ .
അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു;