Home Bibles എഫേസ്യർ 1:16 · മലയാളം ബൈബിൾ
എഫേസ്യർ 1:16 · മലയാളം ബൈബിൾ

നിങ്ങളെ ഔര്‍ത്തുംകൊണ്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു

Cross references

ഉല്പത്തി 40:14

എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഔര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്‍നിന്നു വിടുവിക്കേണമേ.

1 ശമൂവേൽ 7:8

യിസ്രായേല്‍മക്കള്‍ ശമൂവേലിനോടുനമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടി അവനോടു പ്രാര്‍ത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.

1 ശമൂവേൽ 12:23

ഞാനോ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനാല്‍ യഹോവയോടു പാപം ചെയ്‍വാന്‍ ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.

യേശയ്യാവ് 62:6

യെരൂശലേമേ, ഞാന്‍ നിന്റെ മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു; അവര്‍‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഔര്‍‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുതു

റോമർ 1:8

നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.

ഫിലിപ്പിയർ 1:3

ഞാന്‍ നിങ്ങള്‍ക്കു എല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകലപ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും

കൊലോസ്യർ 1:3

സുവിശേഷത്തിന്റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പു കേട്ടതായി സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,

കൊലോസ്യർ 1:9

നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിന്നായി കര്‍ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും

1 തെസ്സലോനിക്ക്യർ 1:2

ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും

1 തെസ്സലോനിക്ക്യർ 5:17

ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍

2 തെസ്സലോനിക്ക്യർ 1:3

സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ദ്ധിച്ചും ആളാംപ്രതി നിങ്ങള്‍ക്കു എല്ലാവര്‍ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നു.

Interlinear

Choose Theme