Home Bibles സഭാപ്രസംഗി 3:14 · മലയാളം ബൈബിൾ
സഭാപ്രസംഗി 3:14 · മലയാളം ബൈബിൾ

ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്‍നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.

Cross references

ആവർത്തനം 32:4

അവന്‍ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ.

2 ശമൂവേൽ 22:31

ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിച ആകുന്നു.

സങ്കീർത്തനങ്ങൾ 33:11

യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങള്‍ തലമുറതലമുറയായും നിലക്കുന്നു.

സങ്കീർത്തനങ്ങൾ 64:9

അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.

സങ്കീർത്തനങ്ങൾ 76:10

മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.

സങ്കീർത്തനങ്ങൾ 119:90

യഹോവേ, നിന്റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.

സദൃശവാക്യങ്ങൾ 19:21

മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

സദൃശവാക്യങ്ങൾ 21:30

യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

സദൃശവാക്യങ്ങൾ 30:6

അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.

സഭാപ്രസംഗി 5:6

നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?

സഭാപ്രസംഗി 5:7

സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.

സഭാപ്രസംഗി 7:18

നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.

സഭാപ്രസംഗി 8:12

പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.

സഭാപ്രസംഗി 12:13

എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.

യേശയ്യാവ് 10:12

അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.

യേശയ്യാവ് 46:10

ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാന്‍ പറയുന്നു.

യേശയ്യാവ് 59:18

അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്റെ വൈരികള്‍ക്കു ക്രോധവും തന്റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന്‍ പ്രതിക്രിയ ചെയ്യും

ദാനിയേൽ 4:34

ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുയര്‍ത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാന്‍ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.

ദാനിയേൽ 8:8

കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.

ദാനിയേൽ 11:2

ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാംപാര്‍സിദേശത്തു ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേലക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.

യോഹന്നാൻ 19:10

യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടുനീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു

യോഹന്നാൻ 19:28

അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 2:23

ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു;

പ്രവൃത്തികൾ 4:28

സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

പ്രവൃത്തികൾ 5:39

ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

റോമർ 11:36

സകലവും അവനില്‍ നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന്‍ .

എഫേസ്യർ 3:11

അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

തീത്തൊസ് 1:2

ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി

യാക്കോബ് 1:17

എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

വെളിപ്പാട് 15:4

കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.

Interlinear

Choose Theme