Home Bibles സഭാപ്രസംഗി 12:5 · മലയാളം ബൈബിൾ
സഭാപ്രസംഗി 12:5 · മലയാളം ബൈബിൾ

അന്നു അവര്‍ കയറ്റത്തെ പേടിക്കും; വഴിയില്‍ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന്‍ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയില്‍ ചുറ്റി സഞ്ചരിക്കും.

Cross references

ഉല്പത്തി 42:38

എന്നാല്‍ അവന്‍ എന്റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

ഉല്പത്തി 44:29

നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.

ഉല്പത്തി 44:31

ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.

ഉല്പത്തി 50:3

അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യര്‍ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.

ലേവ്യപുസ്തകം 19:32

നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

യോബ് 15:10

ഞങ്ങളുടെ ഇടയില്‍ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നേ.

യോബ് 17:13

ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ ഞാന്‍ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

യോബ് 30:23

മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.

സങ്കീർത്തനങ്ങൾ 49:10

ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 71:18

ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

സദൃശവാക്യങ്ങൾ 16:31

നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാം.

സദൃശവാക്യങ്ങൾ 20:29

യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

സഭാപ്രസംഗി 9:10

ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

യേശയ്യാവ് 46:4

നിങ്ങളുടെ വാര്‍ദ്ധക്യംവരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരെക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ ചെയ്തിരിക്കുന്നു; ഞാന്‍ വഹിക്കയും ഞാന്‍ ചുമന്നു വിടുവിക്കയും ചെയ്യും.

യിരെമ്യാവ് 1:11

നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.

യിരെമ്യാവ് 9:16

യാക്കോബിന്റെ ഔഹരിയായവന്‍ അവയെപ്പോലെയല്ല; അന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍ ; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.

യിരെമ്യാവ് 9:17

നിരോധത്തില്‍ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്‍ക.

മർക്കോസ് 5:38

അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

എബ്രായർ 9:27

ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കും നിയമിച്ചിരിക്കയാല്‍

Interlinear

Choose Theme