Home Bibles ആവർത്തനം 4:2 · മലയാളം ബൈബിൾ
ആവർത്തനം 4:2 · മലയാളം ബൈബിൾ

ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു.

Cross references

ആവർത്തനം 5:29

അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കും എപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നു.

ആവർത്തനം 5:32

ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാന്‍ ജാഗ്രതയായിരിപ്പിന്‍ ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.

ആവർത്തനം 13:1

ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍ ; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു.

യോശുവ 1:7

എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

യോശുവ 8:35

മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

സദൃശവാക്യങ്ങൾ 30:6

അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.

സഭാപ്രസംഗി 12:13

എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.

യിരെമ്യാവ് 26:2

യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.

മത്തായി 5:18

സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നുആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

മത്തായി 5:43

കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

മത്തായി 15:2

നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

മർക്കോസ് 7:1

യെരൂശലേമില്‍ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കല്‍ വന്നു കൂടി.

ഗലാത്യർ 3:15

സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാംഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുര്‍ബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.

വെളിപ്പാട് 22:18

ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.

Interlinear

Choose Theme